
ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരം തിരികെ പിടിക്കുമെന്നാണ് തന്റെ ആറാം ഇന്ദ്രിയം പറയുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മനോജ് തിവാരി. ഡല്‍ഹി ഇലക്ഷനില്‍ ഒരു ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ ബിജെപി 50 ല്‍ അധികം സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പ് ദിനമായ ഇന്ന് ബിജെപിക് അനൂകലയമായിട്ടാണ് എല്ലായിടത്തുനിന്നും കാണാന്‍ സാധിക്കുന്നത്. ആറാം ഇന്ദ്രിയത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഇന്ന് എന്റെ ആറാം ഇന്ദ്രിയം പറയുന്നത് ബിജെപി സര്‍ക്കാര്‍ ഉണ്ടാകുമെന്നാണ്. അദ്ദേഹം പറഞ്ഞു.
50 ല്‍ അധികം സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിജയം നേടിയാല്‍ ആരായിരിക്കും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
ബിജെപി 50 അധികം സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് പറഞ്ഞു. വികസനവും സുരക്ഷയുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപിക്കായി വോട്ട് ചെയ്യാന്‍ ജനങ്ങള്‍ മുന്നോട്ട് എത്തുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.





