
ഹാമില്ട്ടണ് : ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം ട്രോളി ഇന്ത്യന്‍ താരങ്ങളായ യുസ്വേന്ദ്ര ചഹലും രോഹിത് ശര്‍മയും. ശ്രേയസ് അയ്യരെ ചേര്‍ത്ത് നിര്‍ത്തിയുള്ള ഒരു ചിത്രം താരം ഇസ്റ്റായില്‍ പങ്ക്വെച്ചിരുന്നു. നിന്റെ ഏത് കാര്യത്തിനും ഒപ്പം ഞാന്‍ ഉണ്ടാകും എന്ന കുറിപ്പോടെയാണ് താരം പങ്ക്വെച്ചത്. ആലിംഗനം ചെയ്യുന്ന ഒരു ഇമോജിയും കുറുപ്പിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ രോഹിത്തിന് ഇത് അത്രക്ക് ഇഷ്ട്ടപ്പെട്ടിട്ടില്ല. ആദ്യം നീ നിന്റെ കാര്യം നോക്ക്. രോഹിത് ശാസിച്ചു.
രോഹിത്തിന്റെ ഈ ട്രോളിന് ഉടന്‍ തന്നെ ചാഹല്‍ മറുപടിയും നല്കി. ഭയ്യാ നിങ്ങള്‍ എന്നെ മിസ് ചെയ്യുന്നുണ്ടെന്ന് അറിയാം, അസൂയപ്പെടേണ്ട, അടുത്ത ചിത്രം നിങ്ങളോടൊപ്പമുള്ളത് പോസ്റ്റ് ചെയ്യാം എന്നായിരുന്നു മറുപടി.
ഇതോടെ ആരാധകരും രംഗത്തെത്തി. എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വീഡിഷ് ഫുട്ബോള്‍ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ചിനോടാണ് ആരാധകള്‍ രോഹിത്തിനെ താരതമ്യം ചെയ്തത്. സ്ലാട്ടന് ഓഫ് ക്രിക്കറ്റ് എന്ന വിശേഷണവും ആരാധകര്‍ രോഹിത്തിന് നല്കി.






