കൊച്ചി : കോതമംഗലം പള്ളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജി തള്ളി ഹൈക്കോടതി. കോതമംഗലം ചെറിയപള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യ്യൂ ഹര്‍ജിയാണ് തള്ളിയത്.
സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുതിയ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണം എന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ പള്ളിയും സ്വത്തും ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ ഇല്ലാത്തതിനാല്‍ സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.

Comments