
മെല്‍ബണ്‍ : അന്താരാഷ്ട്ര ടി20 യില്‍ നിന്ന് വിരമിക്കുന്ന കാര്യം ഗൗരവമായി കാണുന്നുവെന്ന് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. വരാനിരിക്കുന്ന് രണ്ട് ടി20 മത്സരത്തിന് ശേഷമായിരിക്കും വിരമിക്കല്‍. ഈ വര്‍ഷം ഓസ്ട്രേലിയയിലും അടുത്ത വര്‍ഷം ഇന്ത്യയിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്. കരിയറിന്റെ ദൈര്‍ഘ്യം കൂട്ടാനാണ് വാര്‍ണറുടെ ഈ തീരുമാനം.
അന്താരാഷ്ട്ര ടി20 മത്സരങ്ങളുടെ ഷെഡ്യൂള്‍ നോക്കിയാല്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ലോകകപ്പില്‍ വരുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വിടപറയേണ്ട് ഫോര്‍മാറ്റായിരിക്കും ഇത്. മൂന്ന് ഫോര്‍മാറ്റിലും മത്സരിക്കുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. തുടര്‍ന്ന് ടി20 കളിക്കുന്ന എല്ലാവര്ക്കും ആശംസകള്‍. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തുടര്‍ച്ചയായ യാത്രകള്‍ പ്രായസകരമാണ്. അതുകൊണ്ടാണ് ഒരു ഫോര്‍മാറ്റില്‍ നിന്നും വിട പറയുന്ന കാര്യം ചിന്തിക്കുന്നത്. അന്താരാഷ്ട്ര ടി20 യില്‍ നിന്ന് മാത്രമായിരിക്കും വിരമിക്കല്‍. ഇപ്പോള്‍ ബിഗ്ബാഷില്‍ കളിക്കുന്നില്ല. ശരീരത്തിനും മനസിനും വിശ്രമം അനിവാര്യമാണ്. അതുകൊണ്ടാണ് ഇടവേള എടുത്തത്. അടുത്ത പരമ്പരക്കായി തയ്യാറെടുക്കാനാണ് ഇതെന്നും വാര്‍ണര്‍ വ്യക്തമാക്കി.






