
ദുബായ് : ന്യൂസിലന്‍ഡിനെതിരെ നടന്ന ഏകദിനത്തില്‍ മോശം പ്രകടനത്തിന് പുറമെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വീണ്ടും തിരിച്ചടി. ഐ സി സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം താരത്തിന് നഷ്ടമായി. പരമ്പരയില്‍ ഒരു വിക്കറ്റ് പോലും നേടാന്‍ കഴിയാഞ്ഞത് താരത്തിന് വലിയ തിരിച്ചടിയായി.
പരിക്ക് കാരണം പരമ്പരയില്‍ നിന്ന് വിട്ട് നിന്ന താരം ട്രെന്‍ഡ് ബോള്‍ട്ടാണ് ബുംറയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാം സ്ഥാനത്ത് ബോള്‍ട്ടിന് 727 പോയിന്റായി. 719 പോയ്ന്റുള്ള ബുംറ രണ്ടാം സ്ഥാനത്തേക്ക്പോയി.
തന്റെ കരിയറില്‍ ആദ്യമായിട്ടാണ് ബുംറ പരമ്പരയില്‍ ഒരു വിക്കറ്റ് പോലും നേടാതെ മടങ്ങുന്നത്. മൂന്ന് മത്സരങ്ങളിലും 10 ഓവര്‍ തികച്ചെിറഞ്ഞ ബുംറ 167 റണ്‍സ് വിട്ട്കൊടുത്തു. ഇക്കണോമി റെയ്റ്റ് 5.56. മികച്ച് ഇക്കണോമിയില്‍ ബൗള്‍ ചെയ്യാറുള്ള ബുംറ ഈ പരമ്പരയില്‍ എറിഞ്ഞത് വെറും ഒരു മെയ്ഡന്‍ ഓവറാണ്.
അതേസമയം പരമ്പരകളില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയുടെ ഏകദിന റാങ്കിങ്ങിന് മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. 869 പേയ്ന്റോടെ കോലി ഒന്നാം സ്ഥാനം തുടരുകയാണ്. 855 പോയ്ന്റുള്ള രോഹിത് ശര്‍മയാണ് രണ്ടാമത്.






