
വെടിവഴിപാട് എന്ന സിനിമയ്ക്ക് ശേഷം ശംഭു പുരുഷോത്തമന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പാപം ചെയ്യാത്തവര്‍ കല്ലെയറിയട്ടെയുടെ ടീസര്‍ പുറത്ത്. വിനയ് ഫോര്‍ട്ടിനെ കേന്ദ്രകഥാപാത്രമാക്കി ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 21ന് തീയറ്ററുകളില്‍ എത്തും.
വിനയ് ഫോര്‍ട്ടിനെ കൂടാതെ ശാന്തി ബാലകൃഷ്ണന്, അരുണ്‍ കുര്യന്, ശ്രിന്ദ, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം എന്നിവരും ചിത്രത്തിലുണ്ട്. എന്നാല്‍ സിനിമയുടെ ടീസറില്‍ വിനയ് ഫോര്‍ട്ട് എത്തുന്നില്ല എന്നതും ശ്രദ്ധേയം. ശാന്തിയും അരുണ്‍ കുര്യനുമാണ് ടീസറിലുള്ളത്.
സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ള ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.






