ആലപ്പുഴ: അമ്പലപ്പുഴയില്‍ മൂന്നു വയസുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ സംരക്ഷണ ചുമതല ജില്ലാ കളക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. രണ്ടാനച്ഛന് വൈശാഖിനേയും കുട്ടിയുടെ അമ്മ മോനിഷയേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും.
മര്‍ദ്ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിന് പരിക്കേറ്റു. ജനനേന്ദ്രിയം നീരു വന്ന് വീര്‍ത്ത നിലയില്‍ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ പുതുവല്‍ സ്വദേശി വൈശാഖിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. രണ്ടാനച്ഛനായ വൈശാഖിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. ഇവരില്‍ ചിലര്‍ ഇയാളെ മര്‍ദ്ദിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Comments