
കൊല്‍ക്കത്ത: ബൈക്കില്‍ പാഞ്ഞുകൊണ്ട് ഫെയ്സ്ബുക്ക് ലൈവ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. 24 കാരനായ യുവാവിനാണ് ലൈവ് വീഡിയോയ്ക്കിടെ ദാരുണാന്ത്യം സംഭവിച്ചത്. പശ്ചിമ ബംഗാളില്‍ ബുര്‍ദാന്‍ ജില്ലയില്‍ അന്ദാള് എന്ന നഗരത്തിലാണ് അപകടം ഉണ്ടായത്.
ചഞ്ചല്‍ ദിബോര്‍ എന്ന യുവാവിനാണ് ജീവന് നഷ്ടമായത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തലയിടിച്ച് വീണ യുവാവിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും യുവാവിന് ജീവന് നഷ്ടമാകുകയായിരുന്നു. ബൈക്ക് ഓടിച്ചുകൊണ്ട് ഫെയ്സ്ബുക്ക് ലൈവ് ചെയ്യുന്നതിനിടെയാണ് ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.






