
കൊച്ചി: പ്രളയ ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യം വെച്ച് നടത്തിയ സംഗീത നിശയുടെ രക്ഷാധികാരി താന്‍ ആയിരുന്നില്ലെന്ന് എറണാകുളം ജില്ല കളക്ടര്‍ എസ് സുഹാസ്. കരുണ മ്യൂസിക് ഷോ വ്ിവാദത്തില് ബിജിബാലിന്റെ അവകാശ വാദം തള്ളിയാണ് കളക്ടര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. താന്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ല. അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന നിലയില്‍ ഉപയോഗിക്കരുതെന്നും സുഹാസ് വ്യക്തമാക്കി.
തന്റെ പേര് അനുമതിയില്ലാതെ രക്ഷാധികാരി സ്ഥാനത്ത് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി കൊച്ചി മ്യൂസിക് ഫൗണ്ടേഷന് ഭാരവാഹികളിലൊരാളായ ബിജിബാലിന് കളക്ടര്‍ കത്ത് നല്കി. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
സംഗീത നിശ കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാത്തതാണ് വിവാദമായത്. പിരിഞ്ഞുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ലെന്ന ആരോപണം ഉന്നയിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. സംഭവം വിവാദമായപ്പോള്‍ പണം നല്കി എന്ന് വ്യക്തമാക്കുന്ന ചെക്കിന്റെ ചിത്രം ഉള്‍പ്പെടെ ആഷിക് അബു ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു.






