
തിരുവനന്തപുരം : സംസ്ഥാനത്ത് പനിവ്യാപനം രൂക്ഷമായി തുടുരുന്നു. സംസ്ഥാനത്ത് ഇന്ന് മാത്രം പനി ബാധിതരായി 13,187 പേർ ഇന്ന് ചികിത്സ തേടിയിട്ടുണ്ട്. പനി ബാധിച്ച് മൂന്നുമരണം.
ഇന്ന് സംസ്ഥാനത്ത് 75 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. 13 പേർക്ക് എലിപ്പനി ബാധിച്ചു. എലിപ്പനി ബാധിച്ച ഒരാൾക്ക് മരണം സംഭവിക്കുകയും ചെയ്തു. 1195 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 4118 പേര്‍ക്ക് ഡങ്കിപ്പനി സംശയിക്കുന്നുണ്ട്. 186 പേര്‍ക്ക് എലിപ്പനി ബാധിച്ചു. എം പോക്സും അമീബിക് മസ്തിഷ്ക ജ്വരവും ഷിഗെല്ലയും ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഇതോടെയാണ് കേരളം പനിപിടിയിലാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ്.
അതേസമയം ആശ്വാസമായി കോട്ടയത്ത് എബോള സംശയിച്ച രോഗിയുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പകര്‍ച്ചവ്യാധി പ്രതിരോധം ചര്‍ച്ചചെയ്യാന്‍ ഹൈപവര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ശുപാര്‍ശകള്‍ ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും.






