
തിരുവനന്തപുരത്ത് ഹോട്ടലുകൾ വൃത്തിഹീനമായ പരിസരത്തിൽ പ്രവർത്തിക്കുന്നുവെന്ന് മേയർ വി വി രാജേഷ്. 95 സ്ഥാപനങ്ങളിൽ കോർപ്പറേഷൻന്റെ വിവിധ സ്കോഡുകൾ പരിശോധന നടത്തി.48 സ്ഥാപനങ്ങളിൽ വീഴ്ചകൾ കണ്ടെത്തിയെന്നും മേയർ ചൂണ്ടിക്കാട്ടി. 7 ഇടത്തുനിന്ന് പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തി. മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പരിശോധന ഇനിയും തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഹെൽത്ത് ഇൻസ്പെക്ടർമാർ അവർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും അത് തുടർന്നപ്പോൾ ഇനി കാത്തിരിക്കാൻ തയ്യാറല്ല. ശക്തമായ നടപടികളിലേക്ക് കടക്കുന്നു.തട്ടുകടകളിൽ അടക്കം പരിശോധന നടത്തും. പരിശോധന ഇനിയും തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തെരുവുനായ ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളുടെ രണ്ടാംഘട്ടം ഇന്ന് ആരംഭിച്ചു.
ശുചിത്വനിലവാരം ഉറപ്പാക്കുന്നതിനായി മേയർ വി.വി. രാജേഷ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.ആർ. ഗോപൻ എന്നിവരുടെ നിർദ്ദേശാനുസരണമായിരുന്നു പരിശോധന. നഗരസഭ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫീസർ ഡോ. പ്രേം നവാസ് കെ.ബി, ക്ലീൻ സിറ്റി മാനേജർമാരായ മോഹനചന്ദ്രൻ. റ്റി, സുജിത്ത് സുധാകർ എന്നിവരാണ് സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.






