
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണ കേസില്‍ സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രി എസ്ഐ ടികെ. സാബുവിനെയാണ് അറസ്റ്റ് ചെയ്തത്. കേസ് കഴിഞ്ഞമാസം സിബിഐ ഏറ്റെടുത്ത ശേഷം ഉണ്ടാകുന്ന ആദ്യ അറസ്റ്റായിരുന്നു ഇത്. കുടുംബം നല്കിയ അപേക്ഷയില്‍ ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്.
സാബുവിന്റെ ജാമ്യം നേരത്തേ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇന്ന് സാബുവിനെ കോടതിയില്‍ ഹാജരാക്കും. നേരത്തേ കേസില്‍ പോലീസുകാര്‍ പ്രതികളായതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബമാണ് ഹൈക്കോടതിയെ സമര്‍പ്പിച്ചത്. തുടര്‍ന്ന് കേസ് ഏറ്റെടുക്കാന്‍ ഹൈക്കോടതി സിബിഐയോട് നിര്‍ദേശം അനുസരിച്ച് കഴിഞ്ഞ മാസം സിബിഐ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 16 ന് സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ അന്വേഷണസംഘം എത്തിയ സാബുവിനെ അറസ്റ്റ് ചെയ്തു.
നേരത്തേ അന്വേഷണം നടക്കുമ്പോള്‍ തന്നെ കേസിലെ സാബു ഉള്‍പ്പെടെ ഏഴു പേര് ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടിയിരുന്നു. എന്നാല്‍ ഇത് വിവാദമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ജാമ്യം നല്‍കിയതിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ മറ്റ് ആറ് പ്രതികള്‍ കൂടിയുണ്ട്. ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി സ്വദേശി രാജ്കുമാര് ജൂണ്‍ 21നാണ് മരിച്ചത്.
രാജ്കുമാറിന് കസ്റ്റഡി മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സ്ഥിരീകരണം ഉണ്ടായിരുന്നു. ഇതിനിടെ, സംഭവത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നതിന് കൂടുതല്‍ തെളിവുകളും പുറത്തു വന്നിരുന്നു.






