
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധിക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി. ലോക്സഭാ തോല്‍വിക്കുശേഷം സംസ്ഥാന നേതാക്കള്‍ മലക്കം മറിയുമ്പോഴാണ് നയവ്യതിയാനം ഇല്ലെന്ന് കാട്ടി കേന്ദ്രകമ്മിറ്റി രംഗത്തെത്തുന്നത്.
2018 ലെ സുപ്രീംകോടതി വിധി വിശാലബെഞ്ചിന് വിട്ട തീരുമാനത്തോട് വിയോജിക്കുന്നുവെന്നും സി.പി.എം കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച രാഷ്ര്ടീയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം തിരുവനന്തപുരം ഇ.എം.എസ് അക്കാദമിയില്‍ മൂന്ന് ദിവസമായി ചേര്‍ന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിലെ റിപ്പോര്‍ട്ടിലാണ് ഇതുള്ളത്. റിപ്പോര്‍ട്ട് സി.പി.എം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.






