
ന്യൂഡല്‍ഹി: എസ്എംഎസുകള്‍ക്ക് മേലുണ്ടായിരുന്ന നിയന്ത്രണം നീക്കാന്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). എസ്എംഎസുകള്‍ പൂര്‍ണായും സൗജന്യമാക്കാനാണ് ട്രായ് ഒരുങ്ങുന്നത്. നിലവില്‍ 100 എസ്എംഎസുകള്‍ മാത്രമാണ് സൗജന്യമായി അയയ്ക്കാന്‍ കഴിയുന്നത്. അധികമായി അയയ്ക്കുന്ന എസ്എംഎസുകള്‍ക്ക് പണമീടാക്കുന്നതും ട്രായ് മാറ്റിയേക്കും.
തട്ടിപ്പ് സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിനും എസ്എംഎസുകള്‍ വ്യാപകമായി പരസ്യവിതരണത്തിന് ഉപയോഗിക്കുന്നതും തടയാനും വേണ്ടിയാണ് ട്രായ് 2012 ല്‍ എസ്എംഎസ് സൗജന്യ പരിധി കൊണ്ടുവന്നത്. ടെലികോം കൊമേര്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍ കസ്റ്റമര്‍ പ്രിഫറന്‍സ് റഗുലേഷന്റെ ഭാഗമായാണ് ട്രായ് നിയന്ത്രണം കൊണ്ടുവന്നത്. ഇനിമുതല്‍ എസ്എംഎസ് ദുരുപയോഗം പരിശോധിക്കാനായി പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിക്കും.






