ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപത്തിനിടെ അക്രമകാരികള്‍ തീയിട്ട വീട്ടിനുള്ളില്‍ കുടുങ്ങി 85 കാരിക്ക് ദാരുണാന്ത്യം. ഡല്‍ഹി ഗാമ്രി മേഖലയ്ക്ക് സമീപത്തെ വീട്ടില്‍ താമസിച്ച അക്ബറി എന്ന വയോധികയാണ് തീപ്പിടിത്തത്തിനിടെ വീട്ടിനുള്ളില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അക്ബറി താമസിക്കുന്ന വീടിന് അക്രമകാരികള്‍ തീവെച്ചത്. ഇരുനൂറോളം പേരടങ്ങുന്ന സംഘം വീടിന് മുന്നിലെത്തി തീയിടുകയായിരുന്നുവെന്ന് ആ സമയം വീടിനു പുറത്തായിരുന്ന ഇവരുടെ മകന് പറയുന്നു.
വീടിന്റെ മൂന്നാമത്തെ നിലയിലാണ് വയോധിക കുടുങ്ങിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന പേരക്കുട്ടികള്‍ രക്ഷപ്പെട്ടുവെങ്കിലും ഇവരുടെ മുത്തശ്ശിക്ക് രക്ഷപ്പെടാനായില്ല. അഗ്നിശമന ഉദ്യോഗസ്ഥരെത്തി പത്ത് മണിക്കൂറിനുശേഷമാണ് വീടിനുള്ളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. നാലു ദിവസമായി തുടരുന്ന ആക്രമണത്തില്‍ 34 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

Comments