
ലക്നൗ: മതസൗഹാര്‍ദം പ്രചരിപ്പിക്കാന്‍ മുഹമ്മദ് ശറാഫത്ത് എന്നയാള്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം ശ്രദ്ധ നേടുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഇദ്ദേഹം. തന്റെ മകളുടെ വിവാഹ ക്ഷണക്കത്ത് വ്യത്യസ്ഥമായ രീതിയിലാണ് ഇദ്ദേഹം അച്ചടിച്ചിരിക്കുന്നത്. മാര്‍ച്ച് നാലിനാണ് ഇയാളുടെ മകള്‍ അസ്മ ഖത്തൂന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹ ക്ഷണക്കത്തില്‍ പിറയ്ക്കും നക്ഷത്രത്തിനുമൊപ്പം കൃഷ്ണനും രാധയും, ഗണപതിയുമെല്ലാം ഉണ്ട്.
ഹിന്ദു- മുസ്ലീം ഐക്യം പ്രകടിപ്പിക്കാനുള്ള മികച്ച വഴിയാണ് ഇതെന്നാണ് ശറാഫത്ത് പറയുന്നത്. നാടെങ്ങും വര്‍ഗീയ വിദ്വേഷം പ്രചരിക്കുന്ന ഇപ്പോഴത്തെ അവസരത്തില്‍ മതം ഐക്യം പ്രകടിപ്പിക്കാന്‍ മികച്ച ആശയമാണിത്. സുഹൃത്തുക്കളും ഇതിനോട് അനുകൂലമായി പ്രതികരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.






