
ചെന്നൈ: സംഗീത സംവിധായകന് ശരത്തിന്റെ അമ്മ ഇന്ദിരാ ദേവി അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ സാലി ഗ്രാമത്തെ വസതിയില്‍ രാവിലെ 11.30നായിരുന്നു അന്ത്യം.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംഗീത സംവിധായകനായ രഞ്ജിത്ത്, മായ എന്നിവരാണ് മറ്റ് മക്കള്‍. നാളെ രാവിലെ പത്ത് മണിക്ക് ചെന്നൈ സാലിഗ്രാമം വെങ്കടേഷ് നഗറിലാണ് സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.






