
പ്രായം 61 ആയെങ്കിലും 31ന്റെ ചെറുപ്പമാണ് മോഡല്‍, ആക്ടര്‍, മോട്ടിവേഷനല്‍ സ്പീക്കര്‍ എന്നൊക്കെ വിശേഷങ്ങളുള്ള ദിനേഷ് മോഹന്‍്. ഹോട്ട് മോഡല്‍ എന്നാണ് ഇദ്ദേഹം മോഡലിംഗ് രംഗത്ത് അറിയപ്പെടുന്നത്. അദ്ദേഹത്തെ കണ്ടാല്‍ അല്ല എന്ന് ആരും പറയുകയുമില്ല. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് കൊണ്ടും നീലക്കണ്ണുകള് കൊണ്ടും ഫാഷന്‍ ലോകത്തെ കീഴടക്കുന്ന ദിനേഷ് അഞ്ച് വര്‍ഷം മുന്‍പ് വരെ ഇങ്ങനെയേ അല്ലായിരുന്നു.
ഹരിയാനയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് 130 കിലോ ആയിരുന്നു ഭാരം. ഇഷ്ടമുള്ള ആഹാരം കഴിച്ച് കഴിച്ച് പൊണ്ണത്തടി മനസ്സിനെയും ശരീരത്തെയും ഒരുപോലെ ബാധിച്ചു. 2004ല്‍ വൊളന്ററി റിട്ടയര്‍മെന്റ് വാങ്ങി. ഡിപ്രഷന്റെ കടുത്ത ദിനങ്ങളിലൂടെയാണ് ദിനേഷ് മോഹന്‍ പിന്നീടു കടന്നു പോയത്. ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവും ശരീരത്തെ ബാധിച്ചു. മനസ് കൈവിട്ട് പോയതോടെ മനശാസ്ത്രജ്ഞരെ അഭയം പ്രാപിച്ചു. 130 കിലോഗ്രാം ഭാരം താങ്ങാനാകാതെ കാലുകള്‍ കുഴഞ്ഞതോടെ ഒമ്പതു മാസത്തോളം കിടക്കയില്‍ തന്നെയായിരുന്നു.






