
ഇന്ത്യയിലുള്ള പത്ത് ഡിറ്റര്ഡന്ഡ് ബ്രാന്റുകള് ക്യാന്സറിന് കാരമമാകുന്നുവെന്ന് പഠന റിപ്പോര്ട്ട്. പരിസ്ഥിതിക്ക് വേണ്ടി പ്രവര്ത്തിക്കുന്ന എന്ജിഒ ആയ ടോക്സിക്ക് ലിങ്ക് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്. ഡേര്ട്ടി ട്രെയ്ല്:ഡിറ്റര്ജന്ഡ് ടു വാട്ടര്ബോഡീസ്' എന്ന പഠന റിപ്പോര്ട്ടില് ഇന്ത്യയിലെ നദികളില് ഗുരുതരയളവില് ക്യാന്സറിന് കാരണമാകുന്ന നോണൈല്ഫിനോള് സാന്നിധ്യമുണ്ടെന്ന് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ പത്ത് ഡിറ്റര്ജന്ഡുകളില് നിന്നും ആറ് ജലായശയങ്ങളില് നിന്നും എടുത്ത സാംപിളുകളില് പഠനം നടത്തി. ഗര് ഗംഗ, ഉത്തര് പ്രദേശിലെ ഹിന്ദോണ്, ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ തപ്തി, രാജസ്ഥാനിലെ ബന്ദി, ഒഡീഷയിലെ മഹാനദി, നാഗ്പൂരിലെ അംബസാരി നദി എന്നിവിടങ്ങളില് നിന്നാണ് സാംപിളുകള് ശേഖരിച്ചത്. എന്നാല് പഠനത്തിനായി ശേഖരിച്ച പത്ത് ഡിറ്റര്ജന്ഡുകള് ഏതൊക്കെയാണെന്ന് റിപ്പോര്ട്ടില് പറയുന്നില്ല.
എല്ലാ ഡിറ്റര്ജന്ഡ് സാംപിളുകളിലും അമിത അളവില് നോണൈല്ഫിനോള് ഉണ്ട്. ഗംഗ നദിയില് നോണൈല്ഫിനോളിന്റെ എണ്ണം 14.76 പിപിഎം ആണ്. രാജസ്ഥാനിലെ ബന്ദി നദിയിലാണ് ഏറ്റവും കൂടിതല് നോണൈല്ഫിനോള്. 41.27 പിപിഎം. ജലാശയങ്ങളിലെ ജീവികള്ക്ക് പുറമെ പരിസ്ഥിതിക്കും മനുഷ്യനും ഹാനികരമാണ് നോണൈല് ഫിനോള്. മറ്റ് രാജ്യങ്ങളില് നോണൈല്ഫിനോളിന് കടുത്ത നിയന്ത്രണമുണ്ട്. ഡെന്മാര്ക്കില് നോണൈല്ഫിനോളിന് പൂര്ണ നിരോധനമുണ്ട്.







Comments