
കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ നിര്‍ദേശം. വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. നാളെ തുടര്‍വാദം കേള്‍ക്കാമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സിംഗിള്‍ ബഞ്ച് വിധി നടപ്പാക്കാന്‍ കാലതാമസം ഉണ്ടാക്കിയതിന് ജില്ലാ കളക്ടര്‍ എസ്.സുഹാസിനെതിരെ കോടതിയലക്ഷ്യ നടപടിയില്‍ ഇന്ന് സിംഗിള്‍ ബഞ്ചിന് വിധി പറയാം. എന്നാല്‍, ഈ വിധി നടപ്പാക്കുന്നതും ഒരാഴ്ച നിര്‍ത്തിവെക്കാന്‍ ഡിവിഷന് ബഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.






