
ആലത്തൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മണിചെയിന്‍ തട്ടിപ്പ് സംഭവത്തില്‍ ഉള്‍പ്പെട്ട മുന്‍ നേതാവ് കസ്റ്റഡിയില്‍. പാടൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും കാവശ്ശേരി പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ തെന്നിലാപുരം വടക്കാട് ഹൗസില്‍ കെ. സുനലീധരനാണ് (47)ആലത്തൂര്‍ പോലീസിന്റെ കസ്റ്റഡിയിലായത്.മണി ചെയിന്‍ തട്ടിപ്പ് കേസിലെ ഒമ്പതാം പ്രതിയാണ്.
ഈ കേസില്‍ ഒന്നാം പ്രതി സജീവ് കരുണ്‍, മൂന്നാം പ്രതി അഭിജിത്ത് എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. രണ്ടാം പ്രതി സൗമ്യയ്ക്ക് ഹൈക്കോടതിയില്‍ മുന്‍ കൂര് ജാമ്യം ലഭിച്ചിരുന്നു.മണിചെയിന്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ട സി.പി.എം.ആലത്തൂര്‍ ഏരിയാ കമ്മിറ്റിയംഗങ്ങളായ പാടൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സി.പ്രമോദ്, മുന്‍ കാവശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.രജനീഷ് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്കും,
പാടൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. പാടൂര്‍ മേഖലാ സെക്രട്ടറിയുമായിരുന്ന എസ്.അക്ബര്‍, ലോക്കല്‍ കമ്മിറ്റിയംഗമായ വാസുദേവന്‍ വള്ളിക്കാട് എന്നിവരെ ആറു മാസത്തേക്കും നേരത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.






