ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണം ദളിതരും സിഖുകാരും വോട്ട് ചെയ്യാതിരുന്നതാണെന്ന് ബി.ജെ.പി വിലയിരുത്തല്‍. പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളടക്കം പങ്കെടുത്ത യോഗത്തിലാണ് വിലയിരുത്തല്‍. ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി, ദേശീയ ഉപാധ്യക്ഷന്‍ ശ്യാം ജജു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും യോഗത്തില്‍ പങ്കെടുത്തു.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അമ്പതിലധികം സ്ഥാനാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുത്തു. പങ്കെടുത്തവരില്‍ കൂടുതല്‍ പേരും ഉന്നയിച്ചത് തങ്ങള്‍ക്ക് ദളിതരുടെയും സിഖുകാരുടെയും വോട്ട് ലഭിച്ചില്ലെന്നാണ്. ഡല്‍ഹിയിലെ 70ല്‍ 67 സീറ്റുകളിലാണ് ബി.ജെ.പി മത്സരിച്ചത്. എട്ട് സീറ്റുകളില്‍ വിജയിച്ചു. മൂന്ന് സീറ്റുകളില്‍ ബി.ജെ.പി ഘടകകക്ഷികളാണ് മത്സരിച്ചത്.






