
മുംബൈ: പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തിയ യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റാണാ കപൂറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശനിയാഴ്ചയാണ് ചോദ്യം ചെയ്യുന്നതിനായി റാണാ കപൂറിനെ മുംബൈയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിച്ചത്.
നേരത്തെ അന്വേഷണ ഏജന്‍സി ഇദേഹത്തിന്റെ മുംബൈയിലെ റെസിഡന്‍ഷ്യല്‍ ടവറിലുള്ള വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയിലും മുംബൈയിലുമായി റാണ കപൂറിന്റെയും മൂന്നു മക്കളുടെയും വസതിയില്‍ ഇഡി പരിശോധന നടത്തിയിരുന്നു. കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് നടപടി. റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റാണാ കപൂറിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
ഡിച്ച്എഫ്എലിന് യെസ് ബാങ്ക് നല്കിയ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നിഷ്ക്രിയ ആസ്തിയായി മാറിയിരുന്നു. ഡിഎച്ച്എഫ്എലിന് ബാങ്ക് വായ്പ ന്യകിയ കാലയളവില്‍ റാണ കപൂറിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ വന്‍തോതില്‍ പണം എത്തിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട പിഎഫ് ഫണ്ട് തിരിമറി കേസിലും റാണയ്ക്ക് പങ്കുണ്ടെഡന്നാണ് ആരോപണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വസ് ബാങ്ക് ഏറ്റെടുത്തത്. ശനിയാഴ്ച അര്‍ധരാത്രിയോടെ യെസ് ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാമെന്ന് ഔദ്യോഗിക ട്വീറ്റ് എത്തി.






