
ഡല്‍ഹി: ഡല്‍ഹിയില്‍ മലയാളികളായ അമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍. എറണാകുളം സ്വദേശികളായ സുമിത വാത്സ്യ മകള്‍ സമൃത വാത്സ്യ എന്നിവരാണ് മരിച്ചത്.
ഡല്‍ഹി വസുന്ധര എന്‍ക്ലെവിലുള്ള ഇവരുടെ അപാര്‍ട്ട്മെന്റില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. വീട്ടുജോലിക്കാരി രാവിലെ ജോലിക്കായി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ന്യൂ അശോക് നഗര്‍ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി.






