കുറവുകളേക്കാള്‍ തന്റെ കഴിവുകള്‍ കൊണ്ട് അഭിനയ ലോകത്ത് തന്റേതായ ഇടംകണ്ടെത്തിയ താരമാണ് അജയ് കുമാര്‍ എന്ന ഗിന്നസ് പക്രു. മിമിക്രിയില്‍ നിന്നാണ് അഭിനയലോകത്തേക്ക് അജയ് എത്തിയത്. ജോക്കര്‍, അത്ഭുതദ്വീപ്, മീശമാധവന്, അതിശയന്‍, ഇമാനുവല്‍, റിംഗ് മാസ്റ്റര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കുട്ടീം കോലും എന്ന ചിത്രത്തിലൂടെ സംവിധായകനായും, ഫാന്‍സി ഡ്രെസ് എന്ന ചിത്രത്തില്‍ നിര്‍മാതാവിന്റെയും തിരക്കഥാകൃത്തിന്റേയും കുപ്പായം അണിഞ്ഞു.
ഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് അജയ് കുമാര്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അജയ് തന്റെ മനസ് തുറന്നത്. '' കുട്ടിക്കാലത്ത് സര്‍ക്കസ് വണ്ടി വരുമ്പോള്‍ ഞാന്‍ ഓടുമായിരുന്നു. എങ്ങാനും കിഡ്നാപ്പ് ചെയ്ത് കൊണ്ടുപോകുമോ എന്ന പേടിയായിരുന്നു. പക്ഷെ ജോക്കര്‍ എന്ന പടം കഴിഞ്ഞപ്പോള്‍ ഞാന്‍ സര്‍ക്കസ് ഭയങ്കരമായി എന്ജോയ് ചെയ്തു.
'കണ്ണീര് മഴയത്ത് ഞാന്‍ ഒരു കുട ചൂടി' എന്ന പോലെയായിരുന്നു സര്‍ക്കസും. അത് സര്‍ക്കസുകാരെ സംബന്ധിച്ച് ആപ്ട് ആണ്. രണ്ട് കാര്യങ്ങളാണ്. ഒന്ന് ചായം തേച്ച് ചിരിപ്പിക്കാന്‍ വേണ്ടി നമ്മള് വരുന്നു. പക്ഷെ കൂടിനകത്ത് അതായത് കൂടാരത്തിനകത്ത് ജീവിതം എന്നുപറയുന്നത് ഒരുപാട് കണ്ണീരുണ്ട്. ആ പടത്തില്‍ അഭിനയിച്ചപ്പോള്‍ ഡയറക്ട് മനസിലാക്കിയ കാര്യം അതാണ്. ആ പടത്തോടെ ബഹദൂര്‍ ഇക്കയോട് അടുത്തു. അത് വല്യയൊരു ഭാഗ്യമായിരുന്നു. പഴയ കഥകള്‍ പറഞ്ഞുതന്നു. നസീര്‍ സാറിന്റേയും സാറിന്റേയും കാലത്തുള്ള അവരുടെ ആ ഒരു അനുഭവം ഈ സനിമയുടെ ഇടയ്ക്ക് ഗ്യാപ്പ് കിട്ടുന്ന സമയത്ത് എന്നോട് പറയും. അതൊരു വല്യ കൗതുകമായിരുന്നു.
ഭാരതപ്പുഴയിലെ മണല്‍ത്തരികളില്‍ നടുക്ക് കസേരയിട്ടിരിക്കും. പുള്ളിയാണ് എന്നോട് പറഞ്ഞത് നീ കല്യാണം കഴിക്കണമെന്ന്. മകളുണ്ടാകും അല്ലെങ്കില്‍ മകന്. അവരെ പഠിപ്പിക്കണം. വലിയ നിലയിലെത്തിക്കണമെന്ന് എന്നോട് ഉപദേശിക്കും. തമിഴ് പടത്തില്‍ അഭിനയിക്കണം. രജനീകാന്തിനെ പരിചയപ്പെടുത്തിത്തരാം എന്നും പറഞ്ഞു. ബഹദൂര്‍ക്ക പറഞ്ഞപോലെത്തന്നെ കുറേ കാര്യങ്ങള്‍ അങ്ങനെയായി. ഇതൊക്കെ പറയുമ്പോഴും ഇടയ്ക്ക് അദ്ദേഹത്തിന്റെ കണ്ണ് നിറയും. അത്രയും ഒരു ആത്മബന്ധം ഉണ്ടായിരുന്നു. പക്ഷെ ആ സിനിമ റിലീസാകുന്നതിനു മുമ്പേ അദ്ദേഹം വിടപറഞ്ഞു'' -താരം പറയുന്നു.

Comments