മലയാള സിനിമയിലെ പ്രിയതാരങ്ങൾക്കൊപ്പമുള്ള അപൂർവ ചിത്രങ്ങൾ പങ്കുവെച്ച് നടൻ അജു വർഗീസ്. കെ.പി.എസ്.സി. ലളിത, ഉർവശി, ശോഭന എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
2018-ൽ പുറത്തിറങ്ങിയ 'അരവിന്ദന്റെ അതിഥികൾ' എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. കെ.പി.എസ്.സി. ലളിതയ്ക്കും ഉർവശിക്കുമൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ശോഭനയ്‌ക്കൊപ്പമുള്ള സെൽഫിയും അജു പങ്കിട്ടു.

2012-ല്‍ പുറത്തിറങ്ങിയ'ഭൂപടത്തിൽ ഇല്ലാത്ത ഒരിടം' എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള അപൂര്‍വ്വ ചിത്രമാണ് മറ്റൊരു പോസ്റ്റിലൂടെ അജു വര്‍ഗീസ് ഷെയര്‍ ചെയ്തത്. ശ്രീനിവാസൻ, ഇന്നസെന്റ്, നെടുമുടി വേണു, നിവിൻ പോളി എന്നിവരെ ചിത്രങ്ങളില്‍ കാണാം. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളെ ഒന്നിച്ച് കാണാനായതിന്റെ സന്തോഷവും ഗൃഹാതുരത്വവും ആരാധകർ കമന്റുകളിലൂടെ പങ്കുവെക്കുന്നുണ്ട്.

Comments