മകൾ ലാറയ്ക്കും ഭാര്യ നടാഷ ദലാലിനുമൊപ്പമുള്ള സിംഗപ്പൂർ യാത്രാ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് ബോളിവുഡ് താരം വരുൺ ധവൻ. സിംഗപ്പൂരിലെ മാഡം തുസാഡ്സ് മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുള്ള തന്റെ മെഴുക് പ്രതിമ കാണിക്കാനാണ് താരം കുടുംബസമേതം അവിടെയെത്തിയത്. 'മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഓർമ്മ' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
‘എന്റെ ഭാര്യയ്ക്കും മകൾക്കും പ്രതിമ കാണിച്ചുകൊടുത്തു, മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഒരു ഓർമ്മയാണിത്. മികച്ച ആതിഥ്യമര്യാദയ്ക്ക് സിംഗപ്പൂർ മാഡം തുസാഡ്സിന് നന്ദി,’ എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം വരുൺ കുറിച്ചത്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സെലിബ്രിറ്റികളും ആരാധകരുമുള്‍പ്പെടെ നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.

2021 ജനുവരി 24-നായിരുന്നു വരുൺ ധവാനും ഫാഷൻ ഡിസൈനറായ നടാഷ ദലാലും വിവാഹിതരായത്. തുടർന്ന് 2024 ജൂൺ മൂന്നിനാണ് ഇരുവര്‍ക്കും മകൾ ലാറ ജനിച്ചത്.
മകളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും വരുൺ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ലാറയ്ക്ക് 'ഡെവലപ്‌മെന്റൽ ഡിസ്‌പ്ലാസിയ ഓഫ് ദി ഹിപ്' (DDH) എന്ന അവസ്ഥ സ്ഥിരീകരിച്ചിരുന്നതായി താരം വെളിപ്പെടുത്തി. ഇടുപ്പെല്ല് സ്ഥാനത്തുനിന്ന് തെന്നിപ്പോകുന്ന ഈ അവസ്ഥ കാരണം കുട്ടിക്ക് നടക്കാനോ ഓടാനോ ബുദ്ധിമുട്ടുണ്ടായിരുന്നു.
എന്നാൽ രോഗം നേരത്തെ കണ്ടെത്താനായത് വലിയൊരു ആശ്വാസമായെന്നും, കൃത്യസമയത്ത് ചികിത്സ ആരംഭിക്കാൻ സാധിച്ചതിനാൽ വലിയ സർജറികൾ ഒഴിവാക്കാനായെന്നും വരുൺ പറഞ്ഞു. എങ്കിലും കുഞ്ഞിന് ഏകദേശം രണ്ടര മാസത്തോളം സ്പൈക്ക കാസ്റ്റ് ഇടേണ്ടി വന്നു. അനസ്തേഷ്യ നൽകി മയക്കി കാസ്റ്റിനുള്ളിൽ കിടത്തേണ്ടി വന്ന ആ ദിവസങ്ങൾ ഏറെ പ്രയാസകരമായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ കാസ്റ്റ് മാറ്റിയെന്നും മകൾ പൂർണ്ണ ആരോഗ്യവതിയാണെന്നും താരം കൂട്ടിച്ചേർത്തു.

Comments