നടി മമിത ബൈജുവിനെ പനി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി കാരണം ആശുപത്രിയാലയതോടെ മമിതയുടെ ഓസ്‌ട്രേലിയന്‍ യാത്ര മാറ്റി വച്ചിരിക്കുകയാണ്. ക്ലൈഡ് മലയാളി സംഘടപ്പിക്കുന്ന ഓണ പരിപാടിയിലായിരുന്നു മമിത മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്.പരിപാടിയിൽ നേരിട്ട് എത്താൻ സാധിക്കാത്തതിൽ വിഷമം അറിയിച്ചും മാപ്പ് അപേക്ഷിച്ചും മമിത ആശുപത്രിയിൽ നിന്ന് ഒരു വീഡിയോ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.
''എല്ലാവര്‍ക്കും ഓണാശംസകള്‍. നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്ക് അവിടെ എത്തിച്ചേരാന്‍ സാധിക്കില്ല. ഞാനിപ്പോള്‍ ആശുപത്രിയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ വന്നേനെ. പക്ഷെ പരിപൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ശരീരവേദനയും അലര്‍ജിയും ആസ്മാറ്റിക്കും ആയതിനാല്‍ യാത്ര ചെയ്യരുത് എന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. എനിക്ക് വേറൊരു നിവൃത്തിയില്ലാതായിപ്പോയി. അല്ലായിരുന്നുവെങ്കില്‍ ഞാന്‍ വന്നേനെ. പരിപാടി ഞാന്‍ മിസ് ചെയ്യും. നിങ്ങളുടെ കുടുംബത്തിലേക്ക് വരാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എല്ലാവരും ക്ഷമിക്കണം. ഇങ്ങനൊരു അവസ്ഥയായതുകൊണ്ടാണ്. മറ്റൊരു അവസരത്തില്‍ അത് നടക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു'' എന്നാണ് മമിത പറഞ്ഞത്.
അതേസമയം മമിത അഭിനയിച്ച ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നിവിന്‍ പോളി നായകനായെത്തുന്ന ചിത്രം ഇതിനോടകം 200 കോടി ക്ലബ്ബിലും ഇടം നേടികഴിഞ്ഞു. ഗിരീഷ് എഡി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Comments