
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും കൊച്ചി വിമാനത്താവളത്തില്‍ ടിവി ഷോ മത്സരാര്‍ഥിക്ക് ആരാധകര്‍ ഒത്തുകൂടി സ്വീകരണം ഒരുക്കിയ സംഭവത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. അധ്യാപകനും പ്രാസംഗികനുമായ രജിത് കുമാറിനാണ് വിമാനത്താവളത്തില്‍ ആരാധകര്‍ വലിയ സ്വീകരണം നല്‍കിയത്. ഇത് വലിയ വിവാദത്തിന് കാരണമായി. കൂടാതെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടക്കുന്നതിനിടെ രജിത് കൊറോണയെകുറിച്ച് പറഞ്ഞ് വാചകവും വിവാദത്തിന് കാരണമായി. കൊറോണയെ എനിക്ക് പേടിയില്ല. കാരണം മനസ്സിന് ശുദ്ധിയില്ലെങ്കില്‍ കൊറോണ വരും. മനസ്സിന് ശുദ്ധിയുണ്ടെങ്കില്‍ കൊറോണ വരില്ല. എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഷാനിന്റെ കുറിപ്പ് വായിക്കാം :
മണ്ടത്തരത്തിന്റെ ഏറ്റവും വലിയ അവസ്ഥയാണ് കഴിഞ്ഞ ദിവസം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടന്നത്. മാസ്ക് പോലും ധരിക്കാതെ വിയര്‍ത്ത് കുളിച്ച് മഹത്വ്യക്തിക്കൊപ്പം വിയര്‍ത്ത് കുളിച്ച് ആ മഹത്വ്യക്തിക്കൊപ്പം ചിത്രം പകര്‍ത്തുന്നു.
അവര്‍ അവിടെ കാണിച്ച നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ക്ക് നിങ്ങള്‍ ഓരോരുത്തരും ഉത്തരവാദികളാണ്. ഈ പകര്‍ച്ച വ്യാധി ഒഴിയുന്നത് വരെ എങ്കിലും നിങ്ങള്‍ക്ക് കാത്തിരിക്കാമായിരുന്നു. ആള്‍ക്കൂട്ടങ്ങള്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിര്‍ദേശം ഉണ്ടായിരുന്നു. നിങ്ങളുടെ മുന്നില്‍ നില്ക്കുന്ന ആള്‍ക്ക് കൊറോണ ഇല്ലെന്ന് എന്ത് ഉറപ്പാണ് ഉള്ളത്. ഒരു കൊച്ച് കുട്ടിയെ എടുത്ത് കൊണ്ട് ആ വ്യക്തിക്കൊപ്പമുള്ള ചിത്രം എടുക്കുന്നതിനായി ആ തിരക്കില്‍ നില്ക്കുന്ന ഒരു വിഢ്ഢിയായ മനുഷ്യനെയും ഞാന്‍ കണ്ടു. ലോകം മുഴുവന്‍ ഈ പകര്‍ച്ചവ്യാധിയോട് മല്ലിടുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ട് എന്നെ ശ്രദ്ധിച്ചില്ല എന്ന് ഒരിക്കല്‍ ഈ പെണ്‍കുട്ടി നിങ്ങളോട് ചോദിക്കും. ഈ മഹത്വ്യക്തി നിങ്ങളുടെ അസുഖം ഭേദമാക്കുമോ?. നിങ്ങള്‍ തന്നെ അതിന് ഉത്തരം കണ്ടെത്തിക്കോളൂ. അത് നിങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഷാന്‍ റഹ്മാന് കുറിച്ചു.
മുന്നറിയിപ്പുകളെ എല്ലാം കാറ്റില്‍ പറത്തി രജിത് കുമാറിന് സ്വീകരണം നല്കിയ സംഭവത്തില്‍ പേരറിയാവുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.






