ഭോപ്പാല്‍: മധ്യപ്രദേശിലെ വിശ്വാസ വോട്ടെടുപ്പ് നീട്ടിവയ്ക്കാന്‍ കമല്‍നാഥ് സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെ നാളെത്തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍. ചൊവ്വാഴ്ച വിശ്വാസവോട്ട് നേരിടണമെന്ന് ഗവര്ണവര് ലാല്‍ജി ടണ്ടണ് മുഖ്യമന്ത്രി കമല്‍നാഥിനെ അറിയിച്ചു. രാജ്യത്ത് കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 26 വരെ നിയമസഭ ചേരുന്നത് നീട്ടിവയ്ക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു.
കഴിഞ്ഞ ആഴ്ച ഗവര്‍ണര്‍ മധ്യപ്രദേശ് സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടത് ഞായറാഴ്ചയായിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കമല്‍നാഥ് ടണ്ടണ് കത്ത് നല്‍കുകയായിരുന്നു. ജെയ്പൂരില്‍ നിന്ന് ഭോപ്പാലിലേക്ക് വന്ന എം.എല്‍.എമാരില്‍ രണ്ട് പേര്‍ക്ക് കോവിഡ് സംശയിക്കുന്നുവെന്നും അതിനാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിവയ്ക്കണമെന്നുമായിരുന്നു കമല്‍നാഥ് കത്തില്‍ ആവശ്യപ്പെട്ടത്.
48 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ബി.ജെ.പി എം.എല്‍.എമാര്‍ രാജ്ഭവനില്‍ എത്തി ടണ്ടനെ കണ്ടു. പ്രതിപക്ഷ നേതാവ് ഭാര്‍ഗവയുടെ നേതൃത്വത്തിലാണ് എ.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടത്. 106 എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് സത്യവാങ്മൂലം നല്‍കിയതായും ഭാര്‍ഗവ പറഞ്ഞു.






