
മെല്‍ബണ്‍ : ഓസീസ് ക്രിക്കറ്റ് താരം മാക്സ്വെല്ലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്ത്യന്‍ ആചാരപ്രകാരമാണ് വിവാഹ നിശ്ചയം നടത്തിയത്. ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. വിനിയുടെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. മെല്‍ബണില്‍ നടന്ന ചടങ്ങില്‍ വിനിക്കൊപ്പം ഇന്ത്യന്‍ വേഷത്തിലാണ് മാക്സ്വെല്ലും പങ്കെടുത്തത്. തമിഴ്നാട്ടില്‍ വേരുകളുള്ള വിനി ഓസ്ട്രേലിയയിലാണ് ജനിച്ചതും വളര്‍ന്നതും എല്ലാം.
ഓസ്ട്രേലിയയില്‍ ഫാര്മസിസറ്റായി ജോലി നോക്കുകയാണ് വിനി. 2017 ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ബിഗ് ബാഷ് ലീഗില്‍ മാക്സ്വെല്ലിന്റെ ടീമായ മെല്‍ബണ്‍ സറ്റാര്സിന്റെ പരിപാടിക്കിടെയാണ് ഇരുവരും കണ്ട് മുട്ടിയത്. പിന്നീട് പല പരിപാടികളിലും മാക്സ്വെല്ലിനൊപ്പം വിനിയും ഉണ്ടായിരുന്നു.






