
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂ മാറ്റിവെച്ചു. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവെച്ചതായി യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് അറിയിച്ചു.
ഇന്റര്‍വ്യൂവിന്റെ പുതുക്കിയ തീയതി പിന്നീട് ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുമെന്നും യു പി എസ് സി അറിയിച്ചു. സിവില്‍ സര്‍വീസ് പ്രിലിമിനറി, മെയിന്‍ പരീക്ഷകളില്‍ യോഗ്യത നേടിയവരെയാണ് ഇന്റര്‍വ്യൂവിന് ക്ഷണിച്ചത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ നടന്ന് കൊണ്ട് ഇരിക്കുന്നതും നടക്കാന്‍ ഇരിക്കുന്നതുമായ എല്ലാ പരീക്ഷകളും മാറ്റിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് യു പി എസ് സിയുടെ ഉത്തരവ്.
കഴിഞ്ഞ ദിവസം മാര്‍ച്ച് 31 വരെയുള്ള എല്ലാ സിബിഎസ്ഇ, ഐസിഎസ്ഇ, ഐ എസ് സി പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. യുജിസി, എഐസിടിഇ, ജെഇഇ മെയിന്‍ തുടങ്ങിയ പരീക്ഷകളും മാറ്റിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി എസ്എല്‍എസി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാന്‍ കേരള സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്.






