പത്തനംതിട്ട: കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. പോത്തുപ്പാറയിൽ പ്രവർത്തിക്കുന്ന പാറ ക്രഷർ യൂണിറ്റിൽ നിന്ന് ലോഡുമായി മടങ്ങുന്നതിനിടെയാണ് അപകടം. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഡ്രൈവറുൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
എതിരെ വന്ന വാഹനത്തിലുള്ളവർ ലോറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ മൂന്ന് പേരും വാഹനത്തിൽ നിന്ന് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല.
കോന്നി ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും അപ്പോഴേക്കും ലോറി പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് പ്രാഥമിക നിഗമനം.
കൂടൽ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മോട്ടോർ വാഹന വകുപ്പും വാഹനത്തിൽ പരിശോധന നടത്തും.

Comments