
നിര്‍ഭയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരെയുള്ള രോക്ഷം പങ്കുവച്ച് ചലചിത്ര താരം കസ്തൂരി. അവന് കൊറോണ വന്നോ ബസ് കയറിയോ മരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് കസ്തൂരി ട്വീറ്റ് ചെയ്തത്. അവസാനം നിര്‍ഭയ കേസിലെ നാല് മൃഗങ്ങളും തൂക്കിലേറ്റപ്പെട്ടു. ഒരുത്തന് മാത്രം ജുവനൈല്‍ നിയമത്തില്‍ പഴുതില്‍ രക്ഷപ്പെട്ടു. ഞാനാഗ്രഹിക്കുന്നത് കൊറോണ വന്നോ ബസ് കയറിയോ അവന് മരിക്കണമെന്നാണ്,' കസ്തൂരി ട്വിറ്ററില്‍ കുറിച്ചു.
മാര്‍ച്ച് 20 വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയത്. എട്ടു വര്‍ഷത്തെ നിയമനടപടികള്‍ക്കു ശേഷമായിരുന്നു പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. രാജ്യമൊന്നാകെയാണ് ഈ ശിക്ഷനടപടിയെ സ്വാഗതം ചെയ്തത്. കേസില്‍ ആകെയുണ്ടായിരുന്ന ആറു പ്രതികളില്‍ നാലുപേരെയാണ് തൂക്കിലേറ്റിയത്. മുഖ്യപ്രതിയായിരുന്ന രാം സിംഗ് വിചാരണ വേളയില്‍ തിഹാര്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തിരുന്നു.
ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതികൂടി ഉണ്ടായിരുന്നു. നിര്‍ഭയയോട് ഏറ്റവുമധികം ക്രൂരത ചെയ്തതും ഇയാളായിരുന്നു. വധശിക്ഷ തന്നെ ഇയാള്‍ക്കും നല്കണമെന്നുള്ള വാദം ശക്തമായിരുന്നുവെങ്കിലും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാരണം കൊണ്ട് ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള ശിക്ഷ മാത്രമാണ് അയാള്‍ക്ക് കോടതി വിധിച്ചത്. 2015 ല്‍ ഇയാള്‍ ശിക്ഷാ കാലവധി പൂര്‍ത്തിയാക്കി ജയില്‍ മോചിതനാവുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. ഇയാളുടെ പേരു വിവരങ്ങളോ ഒന്നും പുറത്തു വിട്ടിട്ടുമില്ല. ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനാകുമെന്ന ഭയത്താലാണ് ഇയാള്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന വിവരം പോലും അധികൃതര്‍ മറച്ചു വച്ചിരിക്കുന്നത്.







Comments