25 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി ചിപ്പി രഞ്ജിത്ത് . മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ ‘തുടക്ക’ത്തിലൂടെയാണ് ചിപ്പി സിനിമയിലേക്കെത്തുന്നത്. വിസ്മയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മ വേഷത്തിലാണ് ചിപ്പി എത്തുന്നത്.
‘25 വര്‍ഷത്തിനു ശേഷം സിനിമ ചെയ്തിരിക്കുന്നു. ആശിര്‍വാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും സുചിത്ര മോഹന്‍ലാലിനും നന്ദി. വിസ്മയയ്ക്ക് എല്ലാ ആശംസകളും ’എന്ന കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടാണ് ചിപ്പി തന്റെ സന്തോഷം പങ്കുവെച്ചത്. വീണ്ടും സിനിമയില്‍ സജീവമാകണമെന്നാണ് പോസ്റ്റിനു താഴെ ആരാധകര്‍ കമന്റായി കുറിക്കുന്നത്.

2000 ല്‍ റിലീസ് ചെയ്ത ‘കാറ്റുവന്നു വിളിച്ചപ്പോള്‍’ എന്ന ചിത്രത്തിലായിരുന്നു ചിപ്പി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. പിന്നാലെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത ചിപ്പി ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്നു. തുടക്കത്തിലെ ‘തളിരോമലെ’ എന്ന ഗാനരംഗത്തിലെ ചിപ്പിയുടെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് തുടക്കം. വിസ്മയ്‌ക്കൊപ്പം മോഹന്‍ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയാണ് പ്രതിനായകവേഷത്തിലെത്തുന്നത്.

Comments