മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയിക്കുന്ന തുടക്കം എന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫാണ് സംവിധാനം ചെയ്യുന്നത്.
‘തുടക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട വിസ്മയ മോഹന്‍ലാലിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും ’എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് വിസ്മയ അദ്ദേഹത്തിന് നന്ദി പറഞ്ഞു.

വിസ്മയ മോഹന്‍ലാലിന്റെ സിനിമയുടെ അത്ഭുതലോകത്തേക്കുളള തുടക്കത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
തുടക്കത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശിഷ് ജോ ആന്റണിയാണ്. മോഹന്‍ലാലും നിര്‍ണായകമായ ഒരു വേഷത്തിലെത്തുന്നു.

Comments