നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ വെളളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്ന ജൂഡ് ആന്തണി ചിത്രം ' തുടക്കം' ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. തുടക്കത്തിന്റെ ആദ്യ ഷോയ്ക്ക് വിസ്മയക്കൊപ്പം സദേഹാരന്‍ പ്രണവ് മോഹന്‍ലാലും എത്തിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
അമ്മ സുചിത്രയും മക്കള്‍ക്കൊപ്പമുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരും, ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ആന്റണിയുടെ മകനുമായ ആശിഷ് ജോ ആന്റണിയും ആദ്യ ഷോയ്‌ക്കെത്തിയിട്ടുണ്ട്.
അമ്മ സുചിത്രയും മക്കള്‍ക്കൊപ്പമുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരും, ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ആന്റണിയുടെ മകനുമായ ആശിഷ് ജോ ആന്റണിയും ആദ്യ ഷോയ്‌ക്കെത്തിയിട്ടുണ്ട്.
സായ് കുമാര്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലിനീഷ് നെല്ലിക്കലും അഖില്‍ കൃഷ്ണയും ജൂഡും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
2018 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണ് തുടക്കം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments