ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ്. ഇതിനിടയിലും മനുഷ്യത്വപരമായ വാര്‍ത്തകള്‍ പുറത്തെത്തുന്നുണ്ട്. പോലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെല്ലാം ഇത്തരം നല്ല വാര്‍ത്തകളില്‍ ഇടം പിടിക്കുന്നുമുണ്ട്. കേരള പോലീസിന്റെ ബ്രേക്ക് ദ ചെയിന്‍ വീഡിയോ ആന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ തമാശ രൂപേണ കുറ്റവാളികള്‍ക്കുള്ള സന്ദേശവുമായി എത്തിയിരിക്കുകയാണ് അസാം പോലീസ്.
ഒന്നുകില്‍ കുറ്റകൃത്യങ്ങളെല്ലാം നിര്‍ത്തിവെച്ച് അടങ്ങിയൊതുങ്ങി വീട്ടിലിരിക്കുക, അല്ലെങ്കില്‍ നിങ്ങള്‍ക്ക് മാത്രമായി സജ്ജീകരിച്ച് കൊറന്റൈന് സംവിധാനത്തിലേക്ക് മാറേണ്ടി വരുമെവന്ന് അസം പോലീസ് മുന്നറിയിപ്പ് നല്കി. കൊറോണ കാലത്ത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്നാണ് അസാം പോലീസിന്റെ മുന്നറിയിപ്പ്.

Comments