
കൊച്ചി: കൊച്ചി കോര്‍പ്പറേഷനെ താക്കീത് ചെയ്ത് എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുന്നതില്‍ അലംഭാവം കാട്ടിയതിനെ തുടര്‍ന്നാണ് കോര്പ്പറേഷന് അധികൃതരെ കലക്ടര്‍ താക്കീത് ചെയ്തത്. കൊവിഡ് ലോക്ക് ഡൗണിന്റെ കാലത്ത് ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉടന്‍ തുടങ്ങണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കൊച്ചി കോര്പ്പറേഷന് ഇത് സംബന്ധിച്ച നടപടികളിലേക്ക് കടന്നിട്ടില്ല.
വ്യാഴാഴ്ച കലക്ടേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലും ഇത് സംബന്ധിച്ച കര്‍ശന നിര്‍ദ്ദേശം കോര്പ്പറേഷന് സെക്രട്ടറിക്ക് നല്‍കിയിരുന്നതാണ്. നഗരസഭാ പരിധിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള കമ്മ്യൂണിറ്റി കിച്ചണ്‍ അന്ന് തന്നെ ആരംഭിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്.






