
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ടാറ്റ സണ്‍സ് 1000 കോടി രൂപ സംഭാവന നല്‍കും. ടാറ്റ ഗ്രൂപ്പ് ചെയര്മാന് പ്രഖ്യാപിച്ച 500 കോടി രൂപയ്ക്ക് പുറമേയാണിത്. ഇന്ന് രാവിലെ ടാറ്റ ട്രസ്റ്റാണ് 500 കോടിയുടെ പ്രഖ്യാപനം നടത്തിയത്. വൈകിട്ടോടെ ടാറ്റ സണ്‍സ് ആയിരം കോടി രൂപ പ്രഖ്യാപിച്ചു.
ടാറ്റ ട്രസ്റ്റിന് പുറമെ ടാറ്റാ സണ്‍സും രാജ്യമെങ്ങും വെന്റിലേറ്ററും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വെന്റിലേറ്ററുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും ടാറ്റാ സണ്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു. രാജ്യം നേരിടുന്ന ഭീതിയെ നേരിടാനും സാമൂഹിക നിലവാരം ഉയര്‍ത്താനും എല്ലാവരും പരിശ്രമിക്കണമെന്ന് കന്പനി ആവശ്യപ്പെട്ടു. ഇപ്പോള്‍ രാജ്യത്തെയും ലോകത്തെയും സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും കന്പനി പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.






