വാഷിങ്ടണ്‍ : ലൊസാഞ്ചലസില്‍ കഴിയുന്ന ഹാരി രാജകുമാരന്റെയും ഭാര്യ മേഗന് മാര്‍ക്കിളിന്റെയും സുരക്ഷാചെലവുകള്‍ വഹിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
'ബ്രിട്ടീഷ് രാജ്ഞിയുടെയും യുകെയുടെയും തികഞ്ഞ സുഹൃത്തും ആരാധകനുമാണ് താന്‍. എങ്കിലും ഇപ്പോള്‍ യു.എസിലുള്ള ഹാരിയുടെയും മേഗന്റെയും സുരക്ഷയ്ക്ക് യു.എസ് പണം നല്‍കില്ല. അത് അവര്‍ തന്നെ നല്‍കണം.'-ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിരവധി മാസങ്ങളായി കാനഡയില്‍ കഴിയുന്ന ഹാരിയും മേഗനും ലൊസാഞ്ചലസിലേയ്ക്ക് താമസം മാറിയത്. കാനഡയും യുഎസും തമ്മിലുള്ള അതിര്‍ത്തി അടയ്ക്കും മുന്‍പ് സ്വകാര്യ ജെറ്റ് വിമാനത്തിലായിരുന്നു ഇരുവരും എത്തിയത്.
ബ്രിട്ടീഷ് രാജകുടുംബാംഗവും സസെക്സ് പ്രഭുവും പ്രഭ്വിയുമായ ഹാരി രാജകുമാരനും ഭാര്യ മേഗന് മാര്ഗിളും ജനുവരിയിലാണ് രാജകീയ ചുമതലകളില്‍ നിന്നും ഒഴിയുന്നതായി അറിയിച്ചത്. ഇത് മാര്‍ച്ച് 31 നാണ് ഔദേ്യാഗികമായി നടപ്പാക്കുന്നത്.

Comments