
ലണ്ടന്‍ : കൊവിഡ് 19 കായിക ലോകത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. ഒളിമ്പിക്സ് ഉള്‍പ്പടെയുള്ള എല്ലാ കായിക മത്സരങ്ങളും വൈറസിനെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കുകയാണ്.
മത്സരങ്ങളില്‍ പലതും മുടങ്ങിയതിനാല്‍ വിവിധ ടിമുകളും ക്ലബ്ബുകളും കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഇപ്പോഴിതാ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളുടെ പ്രതഫലം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് മൂലം മത്സരങ്ങള്‍ മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ആഘാതം മറികടക്കാനാണ് ബോര്‍ഡിന്‍െ്റ ഈ നീക്കം. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടിന്െ്റ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കിയിരുന്നു. മെയ് അവസാനം വരെ ക്രിക്കറ്റ് മത്സരങ്ങള്‍ ഒന്നും തന്നെ നടത്തിയില്ലെന്നും ബോര്‍ഡ് തീരുമാനമെടുത്തിരുന്നു.
കൂടാതെ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള ഇംഗ്ലണ്ടിന്െ്റ വിന്‍ഡീസ്, പാക്സിതാന്, ഓസ്ട്രേലിയന്‍ പരമ്പരകളും അനിശ്ചിതത്വത്തിലാണ്. ഈ പരമ്പരകള്‍ നടന്നില്ലെങ്കില്‍ ബോര്‍ഡിന്‍െ്റ വരുമാനത്തില്‍ കാര്യമായ കുറവാണ് സംഭവിക്കുക.
പുറത്ത് വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇ സി ബിയുടെ കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര് എന്നിവരുടെ പ്രതിഫലം 2,000 പൗണ്ടിന്െ്റ കുറവ് വന്നേക്കുമെന്നാണ് സൂചന.






