
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്ന്ന് മദ്യം ലഭിക്കാതെ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്ക്ക് വീടുകളില് മദ്യം വിതരണം ചെയ്യുന്നതിന് സര്വീസ് ചാര്ജായി 100 രൂപ ഈടാക്കണമെന്ന് സര്ക്കുലര്. ബവ്റിജസ് കോര്പറേഷന് എംഡി ജി.സ്പര്ജന് കുമാര് പുറത്തിറക്കിയ സര്ക്കുലറിലാണ് ഇക്കാര്യം ഉള്പ്പെടെ വിശദമാക്കിയിരിക്കുന്നത്.
പരമാവധി മൂന്ന് ലിറ്റര് മദ്യം വരെയേ വിതരണം ചെയ്യാന് പാടുള്ളു. വില അധികമില്ലാത്ത് റമ്മും ബ്രാന്ഡിയുമാണ് വിതരണം ചെയ്യേണ്ടത്. ബിയറും വൈനും വിതരണം ചെയ്യില്ല. മദ്യവിതരണത്തിനായി ഒരു വാഹനത്തില് രണ്ടു തൊഴിലാളികളെ ചുമതലപ്പെടുത്തണം.
വാഹനത്തിനുള്ള പാസും ജീവനക്കാരുടെ പാസും പോലീസ് സ്റ്റേഷനില് നിന്ന് വാങ്ങണം. മദ്യ വിതരണത്തിനുള്ള വാഹനത്തിന് അകമ്പടിക്കായി പോലീസുകാരുടെയും എക്സൈസിന്റെയും സേവനം തേടണമെന്നും സര്ക്കുലറില് വ്യക്തമാക്കുന്നു. ബവ്റിജസ് കോര്പറേഷന്റെ വെയര്ഹൗസിന് കീഴില് ഒരു ദിവസം വരുന്ന പാസുകളുടെ എണ്ണം കണക്കാക്കി ഒരുമ്മിച്ച് മദ്യം വിതരണം ചെയ്യണം. സഞ്ചരിക്കേണ്ട ദൂരം, പാസുകളുടെ എണ്ണം എന്നിവ കണക്കാക്കി ആവശ്യമായ വാഹനം വെയര്ഹഃൗസ് മാനേജര്മാര് തയാറാക്കണമെന്നും, ആവശ്യമെങ്കില് രണ്ടില് കൂടുതല് ജീവനക്കാരെ മദ്യവിതരണത്തിനു നിയോഗിക്കാമെന്നും സര്ക്കുലറില് വ്യക്തമാക്കുന്നു.







Comments