തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂൾ പരിസരങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർദേശം നൽകി. സ്കൂൾ കെട്ടിടങ്ങൾക്ക് സമീപമുള്ള അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാനും ഇലക്ട്രിക് പോസ്റ്റുകളുടെ സുരക്ഷ അടിയന്തരമായി പരിശോധിക്കാനും പൊതുവിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറിക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും മതിലിടിച്ചിലും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, സ്കൂളുകൾക്ക് സമാനമായ അപകടസാധ്യതയുണ്ടോയെന്ന് അടിയന്തര പരിശോധന നടത്തണമെന്നും മന്ത്രി നിർദേശിച്ചു.
കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും മതിലിടിച്ചിലും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, സ്കൂളുകൾക്ക് സമാനമായ അപകടസാധ്യതയുണ്ടോയെന്ന് അടിയന്തര പരിശോധന നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

Comments