സോള്‍: ലോകം കൊറോണയില്‍ വിറങ്ങലിച്ച് നില്ക്കുമ്പോള് ഉത്തരകൊറിയയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയയിലെ പ്യോങ്യാങ്ങില് നിന്ന് 500 മൈല്‍ അകലെയുള്ള കെയ്ച്ചോണ്‍ പ്രവിശ്യയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെടുത്തിയ ഒരു യുവതിയുടേതാണ് വെളിപ്പെടുത്തല്‍. വിചാരണത്തടവുകാരുടെ മൃതദേഹങ്ങള്‍ കൃഷിത്തോട്ടങ്ങളില്‍ വളമായി ഉപയോഗിക്കുന്നതായാണ് യുവതിയുടെ വെളിപ്പെടുത്തല്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 6000ഓളം പേരാണ് ജയിലില്‍ കഴിയുന്നത്്.
യുഎസ് ഗവണ്മെന്റ് കമ്മിറ്റിയോടാണ് യുവതി വിവരങ്ങള്‍ ധരിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ജയിലില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ സംവിധാനമില്ലെന്ന് കണ്ടെത്തിയതായി രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ തടവുകാര്‍ മരിക്കുന്ന സാഹചര്യത്തില്‍ കൃഷിയിടത്തിന്റെ നടുവില്‍ വലിയ കുഴികുത്തി മൃതദേഹങ്ങള്‍ കൂട്ടമായി മറവുചെയ്യുന്നുവെന്നും യുവതി പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്നായിരുന്നു ഐക്യരാഷ്ട്ര സംഘടന കൊറോണ വൈറസ് ബാധയെ വിശേഷിപ്പിച്ചത്. 42,151 പേരാണ് ഇത് വരെ മരിച്ചത്. എന്നാല്‍ ഒരൊറ്റ കൊറോണ കേസ് പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഉത്തരകൊറിയ. ഇവിടെയുള്ള തടവുകാര്‍ വിശപ്പടക്കാന്‍ എലികളെ ജീവനോടെ പിടിച്ചുതിന്നുന്ന അവസ്ഥ വരെ ഉണ്ടായിട്ടുള്ളതായും യുവതി പറഞ്ഞു. സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാത്സംഗം ചെയ്യുന്നുണ്ടെന്നും കൊല്ലുന്നത് പതിവാണെന്നും യുവതി പറഞ്ഞു. കിടന്നുറങ്ങാനുള്ള സ്ഥലമോ ആവശ്യത്തിന് ഭക്ഷണമോ ഇവിടെയില്ല. പരിശോധനയുടെ പേരില്‍ ക്രൂരത കാണിക്കുന്നത് പതിവാണെന്നും യുവതി പറഞ്ഞു. മുന്‍പ് ഉത്തരകൊറിയയില്‍ നിന്നും രക്ഷപെട്ട ഒരു ജയില്‍ വാര്‍ഡനും ഇതിന് സമാനമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

Comments