മുംബൈ : ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിന്റെ ഒൻപതാം വാർഷികം ഇന്നലെ കഴിഞ്ഞുപോയെങ്കിലും അതിനെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല. ധോണിയുടെ സിക്സിനോടുള്ള ‘അമിത ആരാധനയെ’ വിമർശിച്ച് ബിജെപി എംപി കൂടിയായ ഗൗതം ഗംഭീർ തുടക്കമിട്ട വിവാദങ്ങളുടെ പരമ്പരയിൽ ഏറ്റവും ഒടുവിൽ വന്നത് അന്നത്തെ ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട യുവരാജ് സിങ്. ലോകകപ്പ് കിരീടനേട്ടത്തിന്റെ വാർഷികം പ്രമാണിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പോസ്റ്റില്‍ തന്റെയും മഹേന്ദ്രസിങ് ധോണിയുടെയും പേരുകൾ വിട്ടുകളഞ്ഞ ഇന്ത്യൻ സീനിയർ ടീം പരിശീലകൻ രവി ശാസ്ത്രിക്കെതിരെയായിരുന്നു യുവിയുടെ വിമര്‍ശനം. ഗൗതം ഗംഭീറിന്റെ വാക്കുകളുടെ ഗൗരവമില്ലെങ്കിലും തമാശരൂപേണ ശാസ്ത്രിക്കിട്ട് യുവി കൊടുത്ത ‘കൊട്ട്’ ട്വിറ്ററിൽ വൈറലായി
2011ലെ ലോകകപ്പ് കിരീടനേട്ടവുമായി ബന്ധപ്പെട്ട് ശാസ്ത്രി ട്വിറ്ററിൽ കുറിച്ച വാക്കുകളിങ്ങനെ: ‘പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ! ജീവിതത്തിലെന്നും നിങ്ങൾക്ക് ഒാര്‍ത്തിരിക്കാനുള്ള നിമിഷമാണിത്. 1983ലെ ഞങ്ങളുടെ സംഘത്തെപ്പോലെ തന്നെ’ – ഇന്ത്യയെ വിജയത്തിലെത്തിച്ച മഹേന്ദ്രസിങ് ധോണിയുടെ സിക്സറിന്റെ വിഡിയോ സഹിതം ശാസ്ത്രി കുറിച്ചു. മാത്രമല്ല ഇതിനൊപ്പം ടാഗ് ചെയ്തത് സച്ചിൻ തെൻഡുൽക്കർ, ഇന്ത്യൻ നായകൻ വിരാട് കോലി എന്നിവരെ മാത്രം. അഭിനന്ദനങ്ങളും നല്ലവാക്കും ഇവർക്കു മാത്രമെന്നു ചുരുക്കം.
ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങിലെ മികവ് കൊണ്ടും ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ സംഭാവന നൽകി ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട യുവരാജ് സിങ്ങിനോ, കലാശക്കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മഹേന്ദ്രസിങ് ധോണിക്കോ ശാസ്ത്രിയുടെ ട്വീറ്റിൽ ഇടമില്ല! കളത്തിൽ തികഞ്ഞ പോരാളിയായിരുന്ന യുവിക്കിത് സഹിക്കുമോ? ശാസ്ത്രിയുടെ ട്വീറ്റിനു ചുവടെ കമന്റിന്റെ രൂപത്തിൽ തന്റെ അതൃപ്തി യുവി ഇപ്രകാരം കുറിച്ചിട്ടു:

‘നന്ദി സീനിയർ! താങ്കൾക്ക് വേണമെങ്കിൽ എന്നെയും മഹിയെയും (മഹേന്ദ്രസിങ് ധോണി) ഇതിനൊപ്പം ടാഗ് ചെയ്യാം. ഞങ്ങളും ഈ കിരീടനേട്ടത്തിൽ പങ്കാളികളായിരുന്നു.!
അബന്ധം മനസ്സിലാക്കിയാകണം, യുവരാജിന്റെ കമന്റിന് മറുപടി നൽകി ശാസ്ത്രി വീണ്ടും ട്വീറ്റ് ചെയ്തു. യുവിയുടെ കമന്റ് റീട്വീറ്റ് ചെയ്ത് ശാസ്ത്രി കുറിച്ചതിങ്ങനെ:
‘ലോകകപ്പുകളുടെ കാര്യത്തിൽ നിങ്ങൾ ഒരിക്കലും ജൂനിയറല്ല. ഇതിഹാസമാണ് താങ്കൾ’ – ഈ ട്വീറ്റിനൊപ്പം യുവരാജിനെ ടാഗ് ചെയ്യാനും ശാസ്ത്രി മറന്നില്ല!

Comments