ഏലപ്പാറ: ഇടുക്കി ഏലപ്പാറയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെ ഏലപ്പാറയിൽ നിന്ന് കട്ടപ്പനയിലേക്ക് പോകുകയായിരുന്ന കാർ മലയോര ഹൈവേയിലെ നാലാംമൈലിന് സമീപം നിയന്ത്രണം വിട്ട് സമീപത്തെ ചിന്നാർ തോട്ടിലേക്ക് മറിയുകയായിരുന്നു.
കാറിൽ ആകെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ നാലുവയസ്സുള്ള കുട്ടി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments