കൊച്ചി: കോവിഡ് 19ന്റെ പ്രതിരോധത്തിന്റെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ വിശുദ്ധവാര ചടങ്ങുകള്‍ക്ക് ക്രൈസ്തവ സഭാ നേതൃത്വം മിത്വം പാലിക്കണമെന്ന് സഭാ സുതാര്യ സമിതി (എ.എം.ടി)യും ജോയിന്റ ക്രിസ്ത്യന്‍ കൗണ്‍സിലും ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിശുദ്ധവാര ചടങ്ങുകള്‍ നടത്താനുള്ള നീക്കത്തില്‍ നിന്ന് സഭാ േനതൃത്വം പിന്മാറണം. പലയിടത്തും ബിഷപ് ഹൗസുകളും കത്തീഡ്രല്‍ ദേവാലയങ്ങളും തമ്മില്‍ കിലോമീറ്ററുകളുടെ ദൂരവ്യത്യാസമുണ്ട്. എന്നാല്‍ ബിഷപുമാര്‍ കത്തീഡ്രല്‍ ദേവാലയങ്ങളില്‍ മാത്രമേ വിശുദ്ധവാര ദിനങ്ങളിലെ ചടങ്ങുകള്‍ നടത്തുവെന്ന് വാശിപിടിക്കുന്നത് നിയമങ്ങളുടെ ലംഘനവും പൊതുസമുഹത്തെ വെല്ലുവിളിക്കുന്നതുമാണ്.
എറണാകുളത്ത് 144 പ്രാബല്യത്തിലിരിക്കേ 20 പേരോളം പങ്കെടുക്കുന്ന ശുശ്രൂഷ നടത്താന്‍ ചില ബിഷപുമാര്‍ ജില്ലാ അധികാരികളില്‍ നിന്ന് പ്രത്യേകം അനുവാദം വാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. വിശുദ്ധവാര ആചരണം ലളിതമായി നടത്തണമെന്നും അഞ്ചു പേരില്‍ കൂടരുതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്നെ സര്‍ക്കുലര്‍ വഴി ആവശ്യപ്പെട്ടിട്ടുണ്ട്്. ഇത്തരം നിര്‍ദേശം നല്കിയ വ്യക്തിതന്നെ അത് ലംഘിക്കാന്‍ മുന്നില്‍ നില്‍ക്കുന്നുവെന്നത് വിരോധാഭാസമാണ്.
ഈ അസാധാരണ സാഹചര്യത്തില്‍ ബിഷപ്പുമാര്‍ നിയമലംഘനം നടത്താതെ സ്വന്തം ചാപ്പലുകളില്‍ ശുശ്രൂഷ നടത്തണമെന്നും സഭാ സുതാര്യ സമിതി ആവശ്യപ്പെട്ടു. ബിഷപുമാര്‍ കത്തീഡ്രലുകളില്‍ പരസ്യമായി ശുശ്രൂഷകള്‍ നടത്തുമ്പോള്‍ വിശ്വാസികള്‍ എത്താനുള്ള സാഹചര്യമുണ്ടാകും. ചില സഭാ നേതാക്കള്‍ ചടങ്ങുകളിലേക്ക് ദൃശ്യ-പത്രമാധ്യമങ്ങളെ ക്ഷണിച്ചിരിക്കുന്നതും ആളുകള്‍ കൂടുന്ന അവസ്ഥ സൃഷ്ടിക്കുമെന്നും സഭാ സുതാര്യ സമിതി ചൂണ്ടിക്കാട്ടി.
നിലവിലെ പശ്ചാത്തലത്തില്‍ ആരോഗ്യ സംരക്ഷണത്തിനും പൊതുജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും അനുയോജ്യമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വിശ്വാസികളെ പങ്കെടുപ്പിച്ച് കുര്‍ബന നടത്തിയതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏതാനും വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ പോലീസ് കേസ് എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വിലക്ക് ലംഘിച്ച് ജുമാ നസ്കാരം നടത്തിയതിന്റെ കഴിഞ്ഞ ദിവസങ്ങളിലും നിയമനടപടികളുണ്ടായിരുന്നു.

Comments