
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തില്‍ തമിഴ്നാടുമായുള്ള ബന്ധം പരാമര്‍ശിക്കുന്ന ഭാഗം ട്വീറ്റ് ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തി മണ്ണിട്ട് അടച്ചുവെന്ന വ്യാജ പ്രചരണത്തോട് മുഖ്യമന്ത്രി പ്രതികരിക്കുന്ന ഭാഗമാണ് എടപ്പാടി ട്വീറ്റ് ചെയ്യിരിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ തമിഴ് ജനത നമ്മുടെ സഹോദരങ്ങളാണെന്ന് പിണറായി വിജയന് പറയുന്നുണ്ട്. ഈ ഭാഗം ട്വീറ്റ് ചെയ്തുകൊണ്ട് കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ സഹോദരീ സഹോദരന്മാരാണെന്നും എന്ത് സഹിക്കും ഊഷ്മള ബന്ധം നിലനിര്‍ത്തുമെന്നും എടപ്പാടി ട്വീറ്റ് ചെയ്തു. ഏത് വേദനയിലും കേരളത്തിനൊപ്പമുണ്ടാകും. സാഹോദര്യവും സഹവര്‍ത്തിത്വവും എക്കാലവും നിലനില്‍ക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് പ്രളയകാലത്തും തമിഴ്നാട് കേരളത്തെ കൈയയച്ച് സഹായിച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്ന് ലോഡ് കണക്കിന് അവശ്യസാധനങ്ങളാണ് ഇക്കാലയളവില്‍ കേരളത്തില്‍ എത്തിയത്. തമിഴ്നാടിലെ പ്രളയം വലച്ചപ്പോള്‍ കേരളവും സഹായിച്ചിരുന്നു.







Comments