
തൊടുപുഴ : ലോക്കഡൗണിനിടെ അനധികൃത മദ്യ വില്‍പ്പന നടത്തിയ കണ്‍സ്യൂമെര്‍ഫെഡ് താത്ക്കാലിക ജീവനക്കാരന് അറസ്റ്റില്‍. അതുല്‍ സാബുവാണ് അറസ്റ്റിലായത്. അടിമാലി കണ്‍സ്യൂമര്‍ഫെഡിലെ താത്ക്കാലിക ജീവനക്കാരനാണ് ഇയാള്‍. സംഭവത്തില്‍ അനധികൃത വില്‍പ്പനയ്ക്ക് കൂട്ട് നിന്നതായി കണ്ടെത്തിയ ശാഖ മാനേജര്‍ അടക്കം 6 ജീവനക്കാരെ കണ്‍സ്യൂമര്‍ഫെഡ് സസ്പെന്‍ഡ് ചെയ്തു.
കണ്‍സ്യൂമര്‍ഫെഡില്‍ സൂക്ഷിച്ചിരുന്ന കുപ്പികള്‍ കടത്തി ഉയര്‍ന്ന വിലക്കാണ് അതുല്‍ കച്ചവടം നടത്തിയിരുന്നത്് മാര്‍ച്ച് 25 ന് ബില്ലില്ലാത്ത് മദ്യവുമായി അതുലിനെയും സഹോദരനെയും പിടികൂടുയിരുന്നു. ഇവരുടെ പക്കല്‍ നിന്നും ഏഴായിരം രൂപയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മദ്യവില്‍പ്പനശാലയില്‍ സൂക്ഷിച്ചിരുന്ന മദ്യം കടത്തി ഉയര്‍ന്ന വിലക്ക് വില്‍പ്പന നടത്തിയതെന്ന് തെളിഞ്ഞത്.
സംഭവത്തെ കുറിച്ച് പോലീസ് കണ്‍സ്യൂമര്‍ഫെഡിനെയും വിവരം അറിയിച്ചിരുന്നു.തുടര്‍ന്ന് ഉന്നത ഉദ്യേഗസ്ഥര്‍ ഔട്ട്ലെറ്റില് പരിശോധിച്ചപ്പോള്‍ ബില്ലിലെ കണക്കുകളും സ്റ്റോക്കും തമ്മില്‍ വലിയ വ്യത്യാസം കണ്ടെത്തി. ഇതിന് പിന്നാലെയാണ് മാനേജര്‍ അടക്കമുള്ളവരെ സസ്പെന്‍ഡ് ചെയ്തത്.






